കുട്ടപ്പന്‍സാര്‍ - യഥാര്‍ത്ഥ പേരുതന്നെ - ജീവിതത്തിന്റെ ചരിത്രവഴികളിലൊരു കട്ടക്കാര മുള്ളുപോലെ. എന്റെ സാമൂഹ്യപാഠം വാധ്യാര്‍.
ജീവിതത്തിലെ സുന്ദരമായ നിമിഷങ്ങള്‍ സര്‍ക്കാര്‍ വിലാസം എല്പി സ്കൂളില്‍ ചെലവഴിക്കുകയായിരുന്നു ഞാന്‍. അയലുപക്കത്തൊന്നും പെമ്പിള്ളാരില്ലാത്ത ദുഃഖം, സുകൂളിലെത്തി രാജേശ്വരിയെയും ശ്രീദേവിയെയും ഷൈലജയെയും ഉമൈബാനെയും കാണുമ്പോള്‍ മറക്കുമായിരുന്നു. (സഹപാഠന്മാരെ ആരോര്‍ക്കാന്‍!)
ഇക്കാലയളവില്‍ മൂത്രപ്പുര സന്ദര്‍ശനത്തിന് (അങ്ങനെയൊന്നില്ലായിരുന്നു; സ്കൂള്‍ അതിര്‍ത്തിയായ കല്‍ത്തിട്ടയില്‍നിന്ന് അന്യന്റെ പുരയിടത്തിലേയ്ക്ക് - കൂടുതല്‍ ഉയരത്തില്‍; കൂടുതല്‍ ദൂരത്തില്‍...) ഓരോ ഇടവേളകളിലും അവസരം ലഭിക്കുമായിരുന്നു.
ഈ സമയം ദുരുപയോഗപ്പെടുത്തി, റോഡില്‍പ്പോയി തത്തമ്മയുടെ കടയില്‍നിന്നും കളര്‍പ്പെന്‍സില്‍, പല്ലിമുട്ടായി എന്നിവ വാങ്ങുവാനായി ഷോപ്പിങ് നടത്തിപ്പോന്നു.
ചിലപ്പോള്‍ ഇതിന്റെ രസത്തില്‍ ബെല്ല് കേള്‍ക്കാതിരിക്കുക; തല്ല് കൊള്ളുക എന്നിത്യാദി സംഭവബഹുലതയും നടന്നിട്ടുണ്ട്.
ഒരു ദിവസം പര്‍ചേസ് കഴിഞ്ഞു വരുമ്പോള്‍ മുന്നില്‍ കുട്ടപ്പന്‍സാര്‍ വടിയുമായി. (എല്പിയിലെ അദ്ധ്യാപകരെല്ലാം സ്നേഹസമ്പന്നരും നല്ല അദ്ധ്യാപനശേഷിയുള്ളവരുമായിരുന്നെങ്കിലും കുട്ടപ്പന്‍സാറിനെ എന്തുകൊണ്ടോ എനിക്കത്ര പിടിച്ചിരുന്നില്ല.) ഞാന്‍ ആത്മവിശ്വാസത്തോടെ മുന്നേറി; പിന്നില്‍ എന്റെ സഹപാഠിനികളുണ്ടല്ലോ. പക്ഷേ, എനിക്കു തെറ്റി. "ബെല്ലടിച്ചത് കേട്ടില്ലേടാ..." എന്നലറിക്കൊണ്ട് തുടയില്‍ രണ്ടടി. വേദനകൊണ്ട് പുളയുമ്പോഴും, അവളുമാര്‍ക്കും കിട്ടുമല്ലോ എന്ന ആശ്വാസചിന്ത എനിക്കുണ്ടായി.
എന്നാല്‍ എന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട്, വളരെ അലസമായി സംസാരിച്ചുവരുന്ന എന്റെ സഹപാഠിനികളെ വിടര്‍ന്നചിരിയോടെ സ്വീകരിച്ച് കുശലം പറഞ്ഞുവിടുകയാണ് കുട്ടപ്പന്‍സാര്‍ ചൈതത്.
എന്റെ ഞരമ്പുകള്‍ തിളച്ചു. എന്തൊരനീതി... വളരുമ്പോള്‍ പെമ്പിള്ളാരെ തല്ലുന്ന ഒരദ്ധ്യാപകനാകുമെന്ന് പ്രതിജ്ഞയെടുത്തു. യുദ്ധപ്രഖ്യാപനമെന്ന നിലയില്‍ ശ്രീദേവിക്ക് ഞാന്‍ നല്‍കിയ മഷിത്തണ്ടുചെടി തിരികെ വാങ്ങുകയും ചൈതു.
അവളുമാരോട് പോകാന്‍പറ; എവിടെ എന്റെ കൂട്ടുകാര്‍.....
Friday, 23 March 2007
Subscribe to:
Post Comments (Atom)
8 comments:
നല്ല പോസ്റ്റ്. മലയാളം ബ്ലോഗുകളെ പ്രോത്സാഹിപ്പിക്കാനായി www.mobchannel.com and http://vidarunnamottukal.blogspot.com ചില പരിപാടികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. ബ്ലോഗുകളെ പ്രോത്സാഹിപ്പിക്കാനായുള്ള മത്സരത്തില്‍ പങ്കെടുക്കുന്നതിനായി താങ്കള്‍ vidarunnamottukal@gmail.com ലേക്ക് ഒരു ഇമെയില്‍ അയക്കുക. വിടരുന്നമൊട്ടുകളില്‍ നിന്നും താങ്കള്‍ക്കു blog invitation ലഭിക്കുന്നതാണ്. താങ്കള്‍ക്കിഷ്ടമുള്ള പോസ്റ്റ് വിടരുന്നമൊട്ടുകളില്‍ പ്രസിദ്ധീകരിക്കുക. എല്ലാ വിഭാഗത്തില്‍ പെട്ട പോസ്റ്റുകളും മത്സരത്തിനായി സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കു www.mobchannel.com സന്ദര്‍ശിക്കുക..... എന്ട്രികള്‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം 31.3.2007 ആണ്.
kallan muzhuvan sathyavum paranjilla. sreedeviku nalkiya sammanangalil mashithandu matramallayirunnu. oru mayil piiliyum undayirunnallo. athenthe madakki vanganju. avalinnum athu nenjodu cherthu olichu vechirikkayanu. enkilum nii avale marannillallo.
വളരുമ്പോള്‍ പെമ്പിള്ളാരെ തല്ലുന്ന ഒരദ്ധ്യാപകനാകുമെന്ന് പ്രതിഞ്ജയെടുത്തു. യുദ്ധപ്രഖ്യാപനമെന്ന നിലയില്‍ ശ്രീദേവിക്ക് ഞാന്‍ നല്‍കിയ മഷിത്തണ്ടുചെടി തിരികെ വാങ്ങുകയും ചൈതു...
:) കൊള്ളാം
എന്നിട്ട് അങ്ങനെയൊക്കെ ആയോ...
:)
kalakki
ധ്വനി,മനുജി, നല്ലവാക്കുകള്‍ക്ക് (വാക്കിന്) നന്ദി.
സാജന്‍, അന്യഥാ ചിന്തിതം കാര്യം...
,
കുട്ടപ്പന്‍ സാറെ ഇതു സരിയയില്ല
തരുണ്‍സാറേ, നമുക്കു പ്രതികരിക്കണം.
Post a Comment