മാമാങ്കങ്ങളുടെ മടിത്തട്ടില്‍ ജെസിബികള്‍ വാള്‍പ്പയറ്റുനടത്തുന്നതു കണ്ടു മടുത്ത പൊതുജനത്തിന് അതൊരു പുതുമ തന്നെയായിരുന്നു; ആസ്ഥാന പരിസ്ഥിതിപ്രേമികള്‍ക്ക് പ്രത്യേകിച്ചും. എന്തൊരു ചങ്കുറപ്പ്; എന്തൊരു വീക്ഷണം! ആ കുഗ്രാമത്തില്‍ അങ്ങനെയൊരു നീക്കം അവിശ്വസനീയമായിരുന്നു. കേരളത്തിലെ ധാരാളം പരിസ്ഥിതി പ്രവര്‍ത്തകരും സംഘടനകളും ഒത്തുചേര്‍ന്ന അപൂര്‍വ്വ സംഗമം. മണല്‍ മാഫിയയ്ക്കെതിരായ കരുത്തുറ്റ ചുവടുവയ്പ്പ്.
എല്ലാപേരുടെയും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി അഭിമാനത്തോടെ നില്‍ക്കുന്നു, സംഘാടകന്‍ നാരായണന്‍കുട്ടി. വന്‍തോക്കുകള്‍ കണ്ണടച്ചപ്പോള്‍, സ്വന്തം നാടിനെയും പുഴയെയും രക്ഷിക്കുവാനായി മുന്നിട്ടിറങ്ങിയ ആ ചെറുപ്പക്കാരനെ എല്ലാപേരും അഭിനന്ദനങ്ങളാല്‍ മൂടി. അധികം വിദ്യാഭ്യാസമില്ലാത്ത നാരായണന്‍കുട്ടി, എത്ര ആവേശത്തോടെയാണ് മണല്‍ മാഫിയയ്ക്കെതിരെ ആഞ്ഞടിക്കുന്നത്. പറഞ്ഞുവന്നപ്പോള്‍ ആവേശം മൂത്ത് അദ്ദേഹം ഇത്രയുംകൂടി പറഞ്ഞു:
"മണല്‍ വാര്ണത് പോട്ടേന്നെക്കാം... പക്ഷെ, അവര്ക്ക് അത് പോരല്ലോ... അവറ്റങ്ങള്‍ക്ക് ഓള് കുളിക്കിണേന്റെ ഫോട്ടോ എടുത്തേ പറ്റുള്ളുത്രെ! അങ്ങനെയിപ്പോ അവറ്റെ വെറുതെ വിടണ്ടാന്ന് ഞാനങ്ങ്ട് തീരുമാനിച്ചു."
Tuesday, 15 May 2007
Subscribe to:
Post Comments (Atom)
No comments:
Post a Comment