Saturday, 21 April 2007

വരവു ചെലവ് കണക്ക്

കയറുമ്പോള്‍‌, ചിരിച്ചുല്ലസിച്ച് അവരിരിക്കുന്നതാണ് കണ്ട്ത്. രണ്ടു സുന്ദരിമാരും ഒരു യുവാവും. സംഭാഷണം ചോര്‍ന്നുകിട്ടിയതില്‍നിന്നും മൂന്നുപേരും ദില്ലി നിവാസികളാണെന്ന് മനസ്സിലായി. വനിതകള്‍‌ നൈറ്റിങ്ഗേലിന്റെ പിന്മുറക്കാര്‍‌. പയ്യന്‍‌ ഏതോ എംഎന്‍സിയിലും. സുന്ദരിമാര്‍‌ കൊഞ്ചിക്കുഴയുന്നു. ചെറുപ്പക്കാരന്‍‌ വണ്ടി നിറുത്തുന്ന മുറയ്ക്ക് പ്ലാറ്റ്ഫോമില്‍നിന്നും അല്ലാത്തപ്പോള്‍‌ പാന്ട്രിയില്‍നിന്നും അവര്‍ക്കാവശ്യമായ ചായ, വട, മറ്റനുസാരികള്‍‌ യാതൊരു മടിയും കൂടാതെ വാങ്ങി ന്‍ല്‍കുകയാണ്.

കൊച്ചുവര്‍ത്തമാനം, തട്ട്, തലോടല്‍‌....

ഞങ്ങള്‍‌, വിവേകമതികള്‍‌, പുച്ഛത്തോടെ അവരെ നോക്കുകയും കാലാ‍കാലങ്ങളില്‍‌ അവതരിക്കുന്ന ലോലഹ്യ്‌ദയന്മാരെ ഓര്‍ത്ത് പരിതപിക്കുകയും ചെയ്തു.

അവസാനം വണ്ടി തിരുവല്ലയിലെത്താറായി. പെണ്‍കുട്ടികള്‍‌ ഇരയെ പറ്റിച്ചതിലുള്ള അമിതാഹ്ലാദവും പുച്ഛവും അടക്കാനാകാതെ എന്തൊക്കെയോ പറഞ്ഞ് കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു. പാവം യുവാവ് അവര്‍ക്ക് എന്തോ വാങ്ങാന്‍‌ പാന്‍‌ട്രിയിലേക്ക് പോയിരിക്കുന്നു.

ധര്‍മ്മരോഷത്തോടെ, എന്നാല്‍‌ വരണ്ട ചിരിയുമായി, ചിലര്‍‌ പെണ്‍കുട്ടികളെ നോക്കുകയും ‘അവന് വേറെ പണിയില്ലായിരുന്നോ!’ എന്ന് ഉച്ചത്തില്‍‌ ആത്മഗതിക്കുകയും ചൈയ്തു.

പയ്യന്‍സതാ നിറയെ പുഞ്ചിരിയുമായി രണ്ടുകയ്യിലും ചായയോടെ പ്രത്യക്ഷപ്പെടുന്നു. സുന്ദരികള്‍‌ കള്ളച്ചിരിയോടെ വാങ്ങിക്കുടിക്കുന്നു. ആത്മനിര്‍വ്രിതിയോടെ അത് നോക്കിയിരുന്ന ശേഷം അയാള്‍‌ പെട്ടെന്ന് പോക്കറ്റില്‍‌നിന്നും ഒരു ലിസ്റ്റെടുത്ത് ഉച്ചത്തില്‍‌ വായിക്കുവാന്‍‌ തുടങ്ങി:

" 22.1.1998 11 മണി ന്യൂഡല്‍ഹി റയില്‍‌വേ സ്റ്റേഷന്‍‌ - 2 ചായ 6 രൂ‍പ.
2 മണി ആഗ്രാ ‌ - ഊണ് രണ്ട് - 40 രൂപ
5 മണി ചംബല്‍‌ - രണ്ടു ചായയും രണ്ടു സമോസയും - 10 രൂപ
23.1.1998 രാവിലെ 9 മണി - ഇറ്റാര്‍സി - പൂരി സബ്ജി രണ്ട് - 30 രൂപ....."

എന്നു തുടങ്ങി തൊട്ടു മുന്‍പ് വാങ്ങിയ രണ്ടു ചാ‍യയുടെ കണക്കില്‍‌ എത്തിനിന്നപ്പോള്‍‌ പെണ്‍കുട്ടികള്‍‌ വിളറിവെളുത്തു. പയ്യന്‍സ് ഒരു കുലുക്കവുമില്ലാതെ രണ്ടുപേരില്‍നിന്നും പൈസ വാങ്ങി പോക്കറ്റിലിട്ട് മറ്റേതോ കമ്പാര്‍ട്ട്മെന്റിലേയ്ക്ക്. തലകുനിച്ചിരുന്ന പെണ്‍കുട്ടികള്‍‌ വണ്ടിനില്‍ക്കും മുന്‍പേ തിരുവല്ല സ്റ്റേഷനില്‍‌ ചാടിയിറങ്ങി മറഞ്ഞു.

16 comments:

SAJAN | സാജന്‍ said...

ഠേ!!
ഇതെന്താ ആരും കാണാതെ പോയത്..
ഹാഹഹാ....:)

kaithamullu - കൈതമുള്ള് said...

ഏയ്, അപ്പോ എന്നാ ദില്ലീ പോയത്? കൊച്ചുകള്ളാ, വേണ്ട, എന്നോട് മിണ്ടണ്ടാ, ഞാന്‍ പിണക്കമാ!

Anonymous said...

നടന്ന സംഭവം തന്നെയാണൊ? എങ്കില്‍ ഇഴ്ടപ്പെട്ടു. ഒരുത്തനെങ്കിലും പറ്റിച്ചല്ലൊ ലവളുമാരെ.

കുഞ്ഞാപ്പു said...

എന്തൊക്കെയയാലും സുന്ദരിമാരെ അങ്ങനെയൊന്നും ചെയ്യാന്‍ പാടീലായിരുന്നു.

കലക്കി.

കൊച്ചുണ്ണി said...

22.1.98 ല്‍ 3 രൂപായ്ക്കു ചായയും 20 രൂപക്കു ഊണും കിട്ടുമോ? അതോ തീയതി മാറിപ്പോയതാണൊ?

കുടുംബംകലക്കി said...

തേങ്ങയുടച്ചതിനും അഭിപ്രായത്തിനും നന്ദി, സാജന്‍.

കൈതമുള്ളേ, വിശ്വസിച്ചാലും ഇല്ലെങ്കിലും, രണ്ട് രണ്ടര വര്‍ഷം ദില്ലീലുണ്ടായിരുന്നു. (പരീക്ഷിക്കാന്‍ ഹിന്ദിയൊന്നും ചോദിക്കരുതേ!)

അനോണീ, കൊച്ചുണ്ണീ, കഥയില്‍ ചോദ്യമില്ല... എങ്കിലും, അതെ!

കുഞ്ഞാപ്പു, ആ കാബിനിലുള്ളവരും താങ്കളുടെ വികാരം പങ്കുവച്ചിരുന്നു...

അഭിപ്രായം പറഞ്ഞ എല്ലാപേര്‍ക്കും നന്ദി.

tharun said...

മനസ്സില്ലാ‍യി മനസിലായി പോയ പണം പോയി പിന്നെ ഈ സ്വപനവും കൊള്ളാം

Rajeeve Chelanat said...

സുഹൃത്തെ,

ശിവപ്രസാദിന്റെ മേല്‍ വിലാസം കയ്യിലില്ല. കിട്ടിയാല്‍ അയച്ചു തരാം.

താങ്കളുടെ ബ്ലോഗ്‌ കണ്ടു. ബ്ലോഗ്ഗിലെ പതിവു വളിപ്പുകളില്‍ നിന്നും വ്യത്യസ്ഥമായി നിലവാരമുള്ള, ഒതുങ്ങിയ ഫലിതം ചിലതില്‍ കാണാനുമായി.

ബ്ലോഗ്ഗിന്റെ ശീര്‍ഷകത്തിനിടാന്‍ ഭാഷയില്‍ നിന്നും മറ്റൊരു പേരും കണ്ടുകിട്ടിയില്ല എന്നാണോ?

കുടുംബംകലക്കി said...

തരുണ്‍ :)

രാജീവ്, അഭിപ്രായത്തിനു നന്ദി. ആദ്യ പോസ്റ്റില്‍ ഇതിനെപ്പറ്റി പറഞ്ഞിട്ടുണ്ട്. (എല്ലാം ഒരു പബ്ലിസിറ്റി സ്റ്റണ്ടല്ലേ!)

Joymon | ജോയ് മോന്‍ | ஜோய் மோன் said...

ആ പയ്യന്‍‌റെ അഡ്രസോ മെയില്‍ ഐ ഡി യോ തരുമോ? ഒന്നു അഭിനന്ദിക്കാനാണ്. :-)

Joymon | ജോയ് മോന്‍ | ஜோய் மோன் said...

എന്തായാലും ഈ പോസ്റ്റ് കണ്ടതോടുകൂടി ഇതില്‍ സബ്സ്ക്രൈബ് ചെയാന്‍ തീരുമാനിച്ചു.

കുടുംബംകലക്കി said...

ജോയ്മോന്‍, പെമ്പിള്ളാരുടെ മുഖത്ത് നിന്ന് കണ്ണെടുത്തിട്ടുവേണ്ടേ അയാളോടൊന്നു സംസാരിക്കാന്‍!
:)

സബ്സ്ക്രിപ്ഷനു നന്ദി.

Jabir Shareef said...

എന്റെ പൊന്നു കലക്കീ...

സത്യം...ഇതു പോലെ ഒരു അനുഭവം എന്‍ഡെ കന്മുംബില്‍ നദന്നിട്ടുണ്ട്‌...അതുകൊന്‍ഡ്‌ ഞാന്‍ ഇതു പൂര്‍ണാമായും വിഷ്വസിക്കാം...
എന്റെ അനുഭവം ഞാന്‍ വൈകാതെ എഴുതാം!!!!

കുടുംബംകലക്കി said...

ജാബിര്‍ ഷറീഫ്,അപ്പോള്‍ അയാളുടെ പതിവ് വേലയാണല്ലേ? :)

ഇതുവരെ പോസ്റ്റ് ഒന്നും കണ്ടില്ല?

നിവിലാന്‍ said...

സ്പാറായിട്ടുണ്ട്‌... ഒരു കാര്യം ചോദിച്ചോട്ടെ.. എന്താ എല്ലാ കഥയും അവസാനം anticlimax-ല്‍ അവസാനികുന്നേ

കുടുംബംകലക്കി said...

നിവിലാനെ, ഇതൊരു രോഗമാണോ? എന്താ അങ്ങനെ?