‘തലയ്ക്കുമീതെ ശൂന്യാകാശ’വും പാടി, ഇടയ്ക്കിടെ, പടിപ്പുരയില്‍ കാത്തിരിക്കുന്ന ഭാര്യയെ നാട്ടുനടപ്പിന്റെ ഭാഗമായി പിതൃശൂന്യ വാക്കുകളാല്‍ ഉച്ചത്തില്‍ അഭിസംബോധന ചെയ്തുകൊണ്ട് ആടിയാടി വരികയാണ് അയാള്‍. പെട്ടെന്ന് നിന്ന്, വഴിയരികിലെ ഇരുമ്പ് കൂടിനുള്ളിലെ ബോര്‍ഡ് വായിച്ച് പൊട്ടിക്കരയുന്നു:
“അയ്യയ്യോ! കെവി സെബാസ്റ്റിയന് വെള്ളമടിക്കുന്നു; മരിക്കുന്നു!”
[110 KV Sub Station
Vellimadukunnu
Marikkunnu (PO)]
Friday 29 June 2007
Subscribe to:
Post Comments (Atom)
8 comments:
എങ്ങിനെ ചിരിക്കാതിരിക്കും.
“അയ്യയ്യോ! കെവി സെബാസ്റ്റിയന് വെള്ളമടിക്കുന്നു; മരിക്കുന്നു!” കൊള്ളാം മാഷേ!
:)
തമാശ മരിക്കുന്നില്ല.............ക്ലാപ്സ്
സഞ്ചാരി, ഷാനവാസ്, മൂര്‍ത്തി, ഉറുമ്പ്...
എല്ലാപേര്‍ക്കും നന്ദി.
ഹിഹിഹി!!
കിടു ഭാവന!! :)
എടേയ് കുടുംബംകലക്കീ
നീയാളൊരു പുലിയാണെടാ
നിന്റെ തമാശകള്‍ വായിച്ചു,
വായിച്ചു നാട്ടാര് ചിരിക്കുന്നെടാ
നീയിനിയും തമാശുകളാലീ
ബൂലോഗത്തേ ചിരിപ്പിക്കെടാ
എന്നാലും നീയെന്തുകൊണ്ട്
ഈ മുടിഞ്ഞ പേരെടുത്തെടാ
കുടുംബംകലക്കീന്നു കേള്‍ക്കുമ്പോള്‍
നല്ല തെറി വിളിക്കാന്‍ തോന്നുന്നെടാ
ഇതൊക്കെ ഇവിടെയെഴുതാന്‍
എനിക്കെന്നെടാ ഓളമാണോ
ചുമ്മാ വട്ടുപിടിച്ചിരിക്കുവാണേല്
ഒരു പൈന്റിനു ഷെയറീടാമോ
നിനക്കു എനിക്കു പിന്നെ
ഒന്നിച്ചു ചിരിക്കാലോ, ചിരിപ്പിക്കാലോ
പണ്ടാരമടങ്ങാന്‍..വല്ലവന്റെയും പോസ്റ്റില്‍ വന്നിതെഴുതേണ്ടി വന്നല്ലോ.
മാപ്പ്.
ധ്വനി, ഒരു കിടു നന്ദി.
അനോണീ, കൊള്ളാം; സന്തോഷം - ഈ ഭാഗമൊഴികെ: വല്ലവന്റെയും പോസ്റ്റില്‍.
വല്ലവനുമല്ല; താങ്കളുടെ സ്വന്തം!!!!
Post a Comment