Tuesday, 26 June 2007

വെടിയിറച്ചി

മധ്യകേരളത്തിലെ പ്രസിദ്ധമായ ആ ചായക്കടയില്‍‌ സുഹൃത്തും അങ്കിളുമായി കയറി. സുഹൃത്തിന്റെ ജീവിതാഭിലാഷമായ വെടിയിറച്ചി കഴിക്കലായിരുന്നു ഉദ്ദേശ്യം.

കപ്പയും പുറകേ വെടിയിറച്ചിയും വന്നു. പ്ലേറ്റില്‍‌ തേങ്ങാപ്പീര മാത്രം! ഒളിഞ്ഞും തെളിഞ്ഞും അവിടവിടെ ഓരോ ഇറച്ചിക്കഷണം.

അത് തപ്പിയെടുത്ത് കപ്പ കഴിച്ച ശേഷം അങ്കിള്‍‌ ബെയററെ അടുത്ത് വിളിച്ചു. ടിപ്പ് പ്രതീക്ഷിച്ച് നിന്ന ബെയററോട് അങ്കിള്‍‌: “എന്നതാ, ഇവിടെ തേങ്ങയാണോ വെടിവച്ചിടുന്നത്?”

14 comments:

ചില നേരത്ത്.. said...

തമാശ കലക്കി,
തേങ്ങ നോണ്‌വെജ് ഐറ്റമാണോ ;)

R. said...

ആഹഹ !!!
അത്യുഗ്രന് സാധനമ്. വന്ടഫുള് !!

G.MANU said...

athu kalakki

മുസ്തഫ|musthapha said...

കൊള്ളാം :)‍

തറവാടി said...

:)

Kaithamullu said...

മധ്യകേരളത്തിലെ പ്രസിദ്ധമായ ആ ചാ(രാ)യക്കടയില്‍‌ സുഹൃത്തും അങ്കിളുമായി കയറി.

കു(ടു)മ്പം കലക്കീ, ക(ല)ക്കി!

മൂര്‍ത്തി said...

ഹഹ :)

കുടുംബംകലക്കി said...

ചില നേരങ്ങളില്‍... ആണോ?
കൈതമുള്ളേ, കൊല്ലരുത് (അപ്രിയ സത്യം ചൊല്ലരുത്!)
നമ്പ്യാര്‍, മനു, അഗ്രജന്‍, തറവാടി (ആ പ്രസിദ്ധമായ ചിരി), മൂര്‍ത്തി എല്ലാപേര്‍ക്കും നന്ദി.

ഓഫ്: ലേബല്‍ ഇട്ടു; സൂവിന് അബദ്ധം പറ്റരുതല്ലോ! :)

ദിവാസ്വപ്നം said...

:)) ഹ ഹ ഹ

അതുകൊള്ളാം

കുടുംബംകലക്കി said...

ദിവ, നന്ദി.

സജീവ് കടവനാട് said...

ചിരിപ്പിക്കുമെന്ന് വാശിയാണോ.

കുടുംബംകലക്കി said...

കിനാവ്‌, സ്‌റ്റെല്ലൂസ്‌ അഥവാ മുന്‍‌കാല തരികിട,
ഇഷ്ടപ്പെട്ടതില്‍ സന്തോഷം, കമന്റിനു നന്ദി.

Anonymous said...

pathivupole, kalakkeeeeeeeeeeeeee...

കുടുംബംകലക്കി said...

നന്ദി, പ്രമോദ്.