Saturday 2 June 2007

ക്ഷേമനിധി

നാട്ടില്‍‌ തയ്യല്‍ത്തൊഴിലാളികളുടെ സമ്മേളനം നടക്കുകയാണ്. ക്ഷേമനിധി നടപ്പിലാക്കണമെന്നാണ് ആവശ്യം. നേതാവ് കത്തിക്കയറുകയാണ്:

നിങ്ങളൊന്നോര്‍ക്കണം... തെങ്ങില്‍ക്കയറുന്ന വെറും ചെത്തുതൊഴിലാളികള്‍ക്കിവിടെ ക്ഷേമനിധിയുണ്ട്; നോക്കുകൂലി വാങ്ങുന്ന അട്ടിമറിക്കാര്‍ക്ക് ക്ഷേമനിധിയുണ്ട്; വെറുതെ കത്തിയെടുത്ത് വീശുന്ന ബാര്‍ബര്‍മാര്‍ക്കിവിടെ ക്ഷേമനിധിയുണ്ട്...

എന്നാല്‍‌, അമ്മ പെങ്ങന്മാരെ, സഹോദരങ്ങളെ, ഞാന്‍ ചോദിക്കുകയാണ്, സൂചിയില്‍‌ നൂല്‍ കോര്‍ക്കുമ്പോള്‍‌ നൂല്‍‌ പൊട്ടി കൈവന്ന് നെഞ്ചിലിടിച്ച് നെഞ്ച് കലങ്ങുന്ന നമ്മുടെ തയ്യല്‍ത്തൊഴിലാളികള്‍ക്കിവിടെ ക്ഷേമനിധി ഏര്‍പ്പെടുത്തിയിട്ടുണ്ടോ?

5 comments:

കടവന്‍ said...

കലക്കി..കല്‍ കലക്കി

S.Harilal said...

കവിത പൂര്‍‌ണ്ണമാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട് ദയവായി വായിച്ചുനോക്കുക. പ്രതികരണം പ്രതീക്ഷിക്കുന്നു.
സ്നേഹപൂര്‍വ്വം. ഹരി

കുടുംബംകലക്കി said...

പൊയ്തുംകടവാ, നന്ദി.

ഹരി‍, വായിച്ചു; ദു:ഖകരമായ വിഷയങ്ങള്‍ ഇഷ്ടമില്ല. (കവിത കൊള്ളാം.)

Mahesh T. Pai / മഹേഷ് ടി. പൈ said...

ഇതു തമാശരൂപത്തില്‍ പറഞ്ഞതാണൊ എന്ന് അരിയില്ല. എങ്കിലും തയ്യല‍് തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഉണ്ട്. അലക്കു കാര്‍ക്കും ഉണ്ട്. എത്തിന്, ഈറ്റ വെട്ടുകാര്‍ക്കു പോലും ക്ഷെമനിധി ഉണ്ട്.

ബ്ലോഗ്ഗല്‍മാര്‍ക്കും വേണ്ടേ ഒരെണ്ണം?

:-P

കുടുംബംകലക്കി said...

മഹേഷേ, നമ്മള്‍ ബ്ലോഗും പോസ്റ്റെല്ലാം...
നന്ദി.