Thursday 4 October 2007

സംശയരോഗി

സുഹൃത്തിനെ അയാളുടെ കല്യാണത്തിനു ശേഷം ഇതാദ്യമായാണു കാണുന്നത്. ഒറ്റനോട്ടത്തില്‍ത്തന്നെ എന്തോ ഒരു പന്തികേട്. മുഖം വാടിയിരിക്കുന്നു. കണ്ണുകളില്‍‌ ഉറക്കച്ചടവ്.

കണ്ടതിലുള്ള സന്തോഷം പങ്കുവച്ചതിനു ശേഷം, കുശലാന്യേഷണങ്ങള്‍ക്കു തുടക്കമായി. മധ്യേ ഒന്നു നിശ്വസിച്ച്, അടക്കിപ്പിടിച്ച് അയാള്‍‌ വിതുമ്പി: ആകെ പ്രശ്നമാണ്. ഞാന്‍‌ തിരിഞ്ഞാലും പിരിഞ്ഞാലും പ്രശ്നം. ഒരു പെണ്ണിനോടും സംസാരിച്ചുകൂടാ. പരിചയക്കാരെപ്പോലും നോക്കി ചിരിച്ചുകൂടാ. ദാ... ഇതു കണ്ടോ! (നെറ്റിയിലെ തടിച്ച പാടു കാട്ടി) അവള്‍‌ പ്ലേറ്റെടുത്ത് എറിഞ്ഞതാണ്; ഏതോ ഒരു പെണ്ണിന്റെ ഫോണ്‍‌വന്നെന്നും പറഞ്ഞ്.

എന്തുപറഞ്ഞ് അയാളെ ആശ്വസിപ്പിക്കണമെന്നറിയാതെ, വളഞ്ഞുപുളഞ്ഞ് അനന്തതയിലേയ്ക് നീളുന്ന ബിറ്റുമെന്റെ ഇരുണ്ട മിനുമിനുപ്പിലേയ്ക്കു നോക്കി ഞാന്‍‌ നിന്നു. എത്ര കുടുംബങ്ങളാണ് സ്ത്രീകളുടെ സ്വാര്‍ത്ഥത മൂലം തകരുന്നത്. ഇതൊന്നും ചോദിക്കാനും കാണാനും ഒരു കമ്മിഷനുമില്ലാതായിപ്പോയല്ലോ... ആത്മരോഷവും മധ്യാഹ്ന താപവും നെറ്റിയിലെ വിയര്‍പ്പുകണങ്ങളായും കഴുത്തിലെ ചാലുകളായും അസ്വസ്ഥത പടര്‍ത്തി. വിങ്ങുന്ന സാഹചര്യം...

എന്തോ ഓര്‍ത്തിട്ടെന്നപോലെ സുഹൃത്ത് കിക്കറില്‍‌ ആഞ്ഞു ചവിട്ടി, ഗിയര്‍‌ മാറ്റിയിട്ട്, ‘ഓ, താമസിച്ചുപോയി... ഒരു പഴയ കക്ഷി ...... ബസ് സ്ടാന്‍‌ഡില്‍‌ നില്‍ക്കാമെന്നു പറഞ്ഞിട്ടുണ്ട്. ഞാന്‍‌ പോകട്ടെ. വിശദമായി പിന്നെ സംസാരിക്കാം...’ എന്നുപറഞ്ഞ് പാഞ്ഞുപോയി.

വണ്ടി പുറന്തള്ളിയ പുകയോടൊപ്പം ഒരു ഗൂഢസ്മിതം വളരെനേരം അവിടെ തങ്ങിനിന്നു.

11 comments:

ജ്വാല said...

thiricharivanu sthree USP.Discriminate good and bad.
palte kondu thalayil erinjittentha karyam?
chottayile seelam chudala varey ennale pramanam.
shruthinodu paraya..aduthathu choolayirikkyum prayogikkyaa nnu..

കുഞ്ഞന്‍ said...

ഹഹ....... ഇതാണു ലോകം! പാവം കമ്മീഷന്‍ രക്ഷപ്പെട്ടു..!

ഗുപ്തന്‍ said...

ഗൊള്ളാ‍ാംസ്... ഹ ഹ ഹാ

സഹയാത്രികന്‍ said...

ഹ..ഹ..ഹ... കലക്കി

:)

ബാജി ഓടംവേലി said...

ഇങ്ങനെ പോയാല്‍ കുടുംബം ഫലം കാണും

വേണു venu said...

ഈ വീട്ടിലാണു് ഒരു മദ്യപാനിയുടെ ജന്മം ഉടലെടുക്കുന്നതു്.:)

പ്രയാസി said...

ഹ,ഹ
ഈ ജന്മം പാടു ജന്മം...

കുടുംബംകലക്കി said...

ജ്വാല, ദയവായി കത്തിജ്വലിക്കരുത്. ഇങ്ങനെയും ഉള്ളവരുണ്ടെന്നു മാത്രം. എല്ലാപേരും നല്ലവരായാല്‍‌ എന്തു രസം? [ആരാന്റെ അമ്മയ്ക്ക് ..... :)] എന്തായാലും സുഹൃത്തിനെ കാണുമ്പോള്‍‌ ചൂലിന്റെ കാര്യം ഓര്‍മപ്പെടുത്താം; അതിനുമുന്നേ പുള്ളി ഉലക്ക വാങ്ങിപ്പിടിച്ചില്ലെങ്കില്‍‌!

കുഞ്ഞന്‍‌, അങ്ങനെ രക്ഷപ്പെടുത്തുന്നതെങ്ങനെ, അതും നമ്മളീ പരുവത്തിലിരിക്കുമ്പോള്‍‌!!!

മനു, സഹയാത്രികാ, നന്ദി, വീണ്ടും വരിക.

ബാജി ഓടംവേലി, എന്താദ്?
വേണുജി, മദ്യപനോ അതോ മദ്യപയോ?
പ്രയാസി, പ്രയാസം തന്നെ അല്ലേ:)
ശ്രീ, നന്ദി.

ബഷീർ said...

താങ്കളുടെ എല്ലാ പോസ്റ്റിലൂടെയും ഒന്നു കണ്ണോടിച്ചു വിത്യസ്ഥത പുലര്‍ത്തുന്നു എല്ലാം.. ഇവിടെ അഭിപ്രായം പറയാമെന്ന് വെച്ചു..

ആ നിര്‍ഭാഗ്യവാനായ ഭര്‍ത്താവിനു അനുശോചനം എഴുതാന്‍ തുനിഞ്ഞപ്പോഴല്ലേ പഴയ കക്ഷി വന്നത്‌. അപ്പോള്‍ സംശയത്തിനു നിവാരണമായി


നന്നായി എഴുതി..

കുടുംബംകലക്കി said...

പ്രിയ ബഷീര്‍,


വെള്ളറക്കാടല്ല, വൈക്കമായിരുന്നു ആഗ്രഹം. പോട്ടെ, സാരമില്ല. :)

ഇപ്പോഴത്തെ കേരളത്തിന്റെ പോക്കുമായി നോക്കുമ്പോള്‍ അയാള്‍ ‘ഡീസന്റ’ല്ലേ?

അഭിനന്ദനത്തിനു നന്ദി; വീണ്ടും വരിക.

pokas said...

ഹഹ...വളരെ നന്നായി.