അത്രയ്ക്കങ്ങട് പ്രൊഫഷനല്‍ അല്ലെങ്കിലും പ്രവേശനപ്പരീക്ഷ ഉണ്ടായിരുന്നതിനാല്‍ പല പ്രായക്കാര്‍ അടങ്ങിയതായിരുന്നു ക്ലാസ്. അതിലൊരു മിടുക്കന് ഒരു സുന്ദരിയോട് പ്രണയം തോന്നിയത് സ്വാഭാവികം. കലാ സാഹിത്യ വിദുഷി. പക്വമതി. എല്ലാത്തിലുമുപരി, സുന്ദരി. കുട്ടിത്തം വിട്ടുമാറിയിട്ടില്ലെങ്കിലും ബുദ്ധിസാമര്‍ഥ്യത്തിലും പഠനത്തിലും സൌന്ദര്യത്തിലും മുന്നിട്ടുനില്‍ക്കുന്നവനായിരുന്നു നായകന്‍.
എന്നാല്‍ പെണ്‍കുട്ടിയുടെ ഇതിന്മേലുള്ള നിലപാടില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചു. ഭൈമീകാമുകരുടെ അസൂയ എന്ന് നായകനും സഹരും പറഞ്ഞുതള്ളി. ‘പ്രണയം’ അഭംഗുരം തുടര്‍ന്നുവന്നു. ഇതിനിടെ നായിക നല്ല പെരുമാറ്റത്താല്‍ എല്ലാവരുടെയും ഹൃദയം കവരുകയും മികച്ച ഒരു സുഹൃദ്‌വലയം സൃഷ്ടിക്കുകയും ചെയ്തു. ഇതൊന്നുമറിയാതെ, നായകന്‍ ‘എന്റെ, എന്റെ മാത്രം‘ എന്ന മട്ടില്‍ മുന്നോട്ടുപോകുകയായിരുന്നു.
ഒരു ദിവസം ഉച്ചതിരിഞ്ഞ നേരം. നായികയും ചില സഹപാഠന്മാരും സൊറപറഞ്ഞിരിക്കുകയായിരുന്നു. സാധാരണ സംഭവിക്കുന്നതുതന്നെ. എന്നാല്‍ അപ്പോഴെല്ലാം നായകനും ഉണ്ടാകാറുണ്ട് എന്നുമാത്രം. അന്ന് നായകന്‍ അവധിയിലായിരുന്നു.
നായിക ചിരിച്ചുല്ലസിച്ചിരിക്കവേ, പൊടുന്നനെ നായകന്‍ കയറിവന്നു. വീടില്‍ നിന്നു വന്നതിനാലാകാം കൈയില്‍ ബാഗ്. നെറ്റിയില്‍ വിയര്‍പ്പുകണങ്ങള്‍. പൊതുവെ ചുവന്ന കവിളുകള്‍ ഒന്നുകൂടി ചുവന്നുതുടുത്തിരിക്കുന്നു. നായകനെക്കണ്ടിട്ട് വെറുമൊരു ‘ഹായ്!’ മാത്രം പറഞ്ഞ് നായിക ചര്‍ച്ച തുടര്‍ന്നു.
എന്നാല്‍ നായകന്‍ മുന്നില്‍ വന്നുനിന്ന് വിറയ്ക്കുകയാണ്. വികാരങ്ങളുടെ വേലിയേറ്റം മുഖത്ത് ദര്‍ശിക്കാം. എല്ലാപേരും ഒരു പന്തികേട് മണത്തു; നായികയുള്‍പ്പെടെ. ഏതുനിമിഷവും ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ച് എല്ലാപേരും നിശബ്ദരായി. നായികയുടെ മുഖത്ത് അമ്പരപ്പ്.
അവസാനം അതു സംഭവിച്ചു! വര്‍ദ്ധിച്ച കോപത്തോടെ നായകന്‍ നായികയുടെ മുഖത്തേയ്ക്കു നോക്കി അലറി:
‘ ഞാന്‍ ഇന്നാളുതന്ന രണ്ടുരൂപ എണ്‍പത്തഞ്ചു പൈസ ഇപ്പം എനിക്കു തിരികെത്താ!‘
Monday, 8 October 2007
Subscribe to:
Post Comments (Atom)
16 comments:
ഹ ഹ...
ചീരിച്ചു പോയി.
:)
നന്ദി, ശ്രീ...
ഹഹ.. പാവം നായിക, ഒരു പ്രതിഷേധ ചീത്തപറയല്‍ പ്രതീക്ഷിച്ചപ്പോള്‍, കണക്കു പറയുന്നു.
നന്നായിട്ടുണ്ട്..!
കുഞ്ഞന്‍, റ്റീനേജിന്റെ അപക്വത.
കമന്റിനു നന്ദി.
ഹ ഹ ഹ ... മാഷേ നന്നായി
:)
എന്തെങ്കിലും നടക്കുംന്ന് കരുതിയതാ..പക്ഷേ അവസാന ഡയലോഗ് ചിരിപ്പിച്ചൂ ട്ടാ..
പ്രിയ സഹയാത്രികനും പ്രിയ മെലോഡിയസിനും അഭിപ്രായങ്ങള്‍ക്കു നന്ദി.
എന്നാലും കലക്കീ...ആ കാശ് ചോദിച്ചത് വളരെ മൃഗീയവും പൈശാചികവും ആയിപ്പോയി
പൈങ്ങോടന്‍, വെറുക്കപ്പെട്ടതും പോഴത്തവുമെന്നും ചിലര്‍!
അഭിപ്രായത്തിനു നന്ദി.
ഹിഹിഹി!! കിടൂ!!
നായിക എന്തു പറഞ്ഞു? (മൂന്നു രൂപ ഒരുമിച്ചു തന്നാല്‍ ബാക്കി തരാന്‍ പതിനഞ്ചു പൈസ ഇല്ലാത്തവനേ' എന്നു വിളിച്ചോ? അതൊ കഴിഞ്ഞയാഴ്ച കൊറിച്ച കടലയുടെ കട്ടു ചെയ്തിട്ടിതാ എന്നു പറഞ്ഞു തുട്ടുകള്‍ കൊടുത്തോ? )
ധ്വനി, ബോധം തെളിഞ്ഞിട്ടുവേണ്ടേ മറുപടി പറയാന്‍!
:) ഹ ഹ
ജിഹേഷ്, നന്ദി.
കുടുംബം കലക്കീടെ ആദ്യ പ്രണയം ഇങ്ങനയാ കലങ്ങിയെ അല്ലെ? :)
വഴിപോക്കാ............. പോക്കാ!
(അത് വേറെ കൊടുത്തിട്ടുണ്ട്. ഇത് എന്റെയല്ല; എന്റേത് ഇങ്ങനെയല്ല... (ജഗതി സ്റ്റൈല്‍)
Post a Comment