നഗരത്തില്‍ ദേശീയ ഫിലിം ഫെസ്റ്റിവല്‍ വന്ന കാലം. ആദ്യമായതിനാലും ബുദ്ധിജീവികള്‍ക്ക് മാര്‍ക്കറ്റ് വാല്യൂ കുറഞ്ഞിട്ടില്ലായിരുന്നതിനാലും നഗരം അവരെക്കൊണ്ട് നിറഞ്ഞു. പ്രസിദ്ധനായ ആ സംവിധായകന്റെ സിനിമയ്ക്ക് കനത്ത തിരക്ക്. തിങ്ങിഞെരുങ്ങി ഒരുവിധം തിയേറ്ററിനുള്ളില്‍ ആ സുഹൃത്തുക്കളെത്തിപ്പറ്റി. തങ്ങളെയും സമൂഹം ഇനിമുതല്‍ ബുദ്ധിജീവി ഗണത്തില്‍ പെടുത്തുമല്ലോയെന്ന ചിന്ത അവരെ പുളകമണിയിച്ചു. സിനിമ തുടങ്ങി; തീര്‍ന്നു.
പുറത്തെ തിരക്കിലലിയവെ കനത്ത മൂകതയ്ക്ക് വിരാമമിട്ടുകൊണ്ട്, നിരാശയോടെ ഒരാള്‍ അപരനോട്: “കൊള്ളാമായിരിക്കും; അല്ലേടേ?”
Tuesday, 15 July 2008
Subscribe to:
Post Comments (Atom)
8 comments:
സത്യമായിട്ടും ലതു ഞാനല്ലാരുന്നു.. നിങ്ങക്കാളുതെറ്റിയതാ..
സഹ്ര്ദയത്ത്വം കൊള്ളാമായിരിക്കും
അല്ലെ? അതെ..കൊള്ളാം...
ഞാന്‍ നിരാശനല്ല!.
പ്രിയത്തില്‍ ഒഎബി.
പാമരരേ, തലയിലതാ പപ്പ്! :)
ഒഎബി, അതുകൊള്ളാം; നന്ദി.
കുടുംബം കലക്കി,
നന്നായിരിക്കുന്നു. നാട്ടിലെ പല ബുദ്ധിജീവിഅകളും ഇങ്ങനെ തന്നെ. പലരേയും നേരിട്ടറിയാം. ഹി ഹി ഹി
പ്രശാന്തേ, നമ്മുടെ നാട്ടിലെ ബുദ്ധിജീവികള്‍ നിരുപദ്രവകാരികളല്ലെ? ബുദ്ധിയുണ്ടെന്ന് സമ്മതിച്ചു കൊടുത്തല്‍ മതി, അവരും ഹാപ്പി, നമ്മളും ഹാപ്പി. (നമ്മക്കതിനുള്ള യോഗമുണ്ടോന്തോരി!)
വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും ഹാപ്പി.
നമ്മുടെ നാട്ടിലെ ബുദ്ധിജീവികള്‍ നിരുപദ്രവകാരികളല്ലെ? ബുദ്ധിയുണ്ടെന്ന് സമ്മതിച്ചു കൊടുത്തല്‍ മതി, അവരും ഹാപ്പി, നമ്മളും ഹാപ്പി.
കുടുംബം കലക്കീ...ഒരു സംശയം അപ്പോള്‍ ആരാ യതാര്‍ത്ഥ ബുദ്ധിജീവി?
പ്രശാന്തേ,
ഇത്തരം വലിയ കാര്യങ്ങള്‍ ദയവായി ചോദിക്കരുത്. എന്നാലും അറിയില്ലെന്നു പറഞ്ഞാല്‍ മോശം. അതുകൊണ്ട് എന്റെ അഭിപ്രായം പറയാം:
ബുദ്ധി ഉപയോഗിച്ച് കാര്യങ്ങള്‍ മനസ്സിലാക്കുകയും ഹൃദയം ഉപയോഗിച്ച് പ്രതികരിക്കുകയും ചെയ്യുന്ന, എല്ലാ കാര്യത്തിലും സാമാന്യമായ അറിവും ഏതെങ്കിലും വിഷയത്തില്‍ അവഗാഹവുമുള്ള, സമൂഹനന്മ ആഗ്രഹിക്കുന്നയാള്‍.
sathyamayittum last line vayichu chirichu poyi :D
Post a Comment