Showing posts with label അവാര്‍ഡ് സിനിമ. Show all posts
Showing posts with label അവാര്‍ഡ് സിനിമ. Show all posts

Tuesday, 15 July 2008

സഹൃദയത്ത്വം

നഗരത്തില്‍ ദേശീയ ഫിലിം ഫെസ്റ്റിവല്‍ വന്ന കാലം. ആദ്യമായതിനാലും ബുദ്ധിജീവികള്‍ക്ക് മാര്‍ക്കറ്റ് വാല്യൂ കുറഞ്ഞിട്ടില്ലായിരുന്നതിനാലും നഗരം അവരെക്കൊണ്ട് നിറഞ്ഞു. പ്രസിദ്ധനായ ആ സംവിധായകന്റെ സിനിമയ്ക്ക് കനത്ത തിരക്ക്. തിങ്ങിഞെരുങ്ങി ഒരുവിധം തിയേറ്ററിനുള്ളില്‍ ആ സുഹൃത്തുക്കളെത്തിപ്പറ്റി. തങ്ങളെയും സമൂഹം ഇനിമുതല്‍ ബുദ്ധിജീവി ഗണത്തില്‍ പെടുത്തുമല്ലോയെന്ന ചിന്ത അവരെ പുളകമണിയിച്ചു. സിനിമ തുടങ്ങി; തീര്‍ന്നു.

പുറത്തെ തിരക്കിലലിയവെ കനത്ത മൂകതയ്ക്ക് വിരാമമിട്ടുകൊണ്ട്, നിരാശയോടെ ഒരാള്‍ അപരനോട്: “കൊള്ളാമായിരിക്കും; അല്ലേടേ?”