നഗരത്തില്‍ ദേശീയ ഫിലിം ഫെസ്റ്റിവല്‍ വന്ന കാലം. ആദ്യമായതിനാലും ബുദ്ധിജീവികള്‍ക്ക് മാര്‍ക്കറ്റ് വാല്യൂ കുറഞ്ഞിട്ടില്ലായിരുന്നതിനാലും നഗരം അവരെക്കൊണ്ട് നിറഞ്ഞു. പ്രസിദ്ധനായ ആ സംവിധായകന്റെ സിനിമയ്ക്ക് കനത്ത തിരക്ക്. തിങ്ങിഞെരുങ്ങി ഒരുവിധം തിയേറ്ററിനുള്ളില്‍ ആ സുഹൃത്തുക്കളെത്തിപ്പറ്റി. തങ്ങളെയും സമൂഹം ഇനിമുതല്‍ ബുദ്ധിജീവി ഗണത്തില്‍ പെടുത്തുമല്ലോയെന്ന ചിന്ത അവരെ പുളകമണിയിച്ചു. സിനിമ തുടങ്ങി; തീര്‍ന്നു.
പുറത്തെ തിരക്കിലലിയവെ കനത്ത മൂകതയ്ക്ക് വിരാമമിട്ടുകൊണ്ട്, നിരാശയോടെ ഒരാള്‍ അപരനോട്: “കൊള്ളാമായിരിക്കും; അല്ലേടേ?”
Tuesday, 15 July 2008
Subscribe to:
Posts (Atom)